'ഉപകരണ ക്ഷാമത്തെക്കുറിച്ച് നേരത്തെ അറിയിച്ചിരുന്നു'; സൂപ്രണ്ടിനയച്ച കത്ത് പുറത്ത് വിട്ട് ഡോ.ഹാരിസ്‌

മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായാണ് ഡോ. ഹാരിസ് പ്രതികരിച്ചത്

Update: 2025-08-01 02:45 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഉപകരണ ക്ഷാമത്തെക്കുറിച്ച് താൻ നേരത്തേ അറിയിച്ചില്ലെന്ന വാദം തെറ്റെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ. മെഡിക്കൽ കോളജ് സൂപ്രണ്ടിന് അയച്ച കത്തുകൾ ഡോ. ഹാരിസ് പുറത്തുവിട്ടു. വിദഗ്ധസമിതി എന്ത് റിപ്പോർട്ടാണ് കൊടുത്തിരിക്കുന്നതെന്ന് അറിയില്ലെന്നും ഉപകരണം ഇല്ല എന്നത് സത്യമാണെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായാണ് ഡോ. ഹാരിസ് പ്രതികരിച്ചത്. 

കഴിഞ്ഞദിവസമാണ് മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം ഉണ്ടെന്ന് തുറന്നുപറഞ്ഞ ഹാരിസ് ചിറക്കലിന് ആരോഗ്യവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ് നല്‍കിയത്.ഹാരിസ് എത്രയും വേഗം വിശദീകരണം നൽകണമെന്ന് ഡിഎംഇ ആവശ്യപ്പെട്ടു. ഹാരിസ് നടത്തിയത് സർവീസ് ചട്ടലംഘനം ആണെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.

അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമ വെളിപ്പെടുത്തലിലെ കാരണം കാണിക്കൽ നോട്ടീസിന് ഉടൻതന്നെ ഡോ. ഹാരിസ് ചിറക്കൽ മറുപടി നൽകും.തന്റെ തുറന്നുപറച്ചിലുകളിൽ ഉറച്ചുനിൽക്കുന്നു എന്നാണ് ഹാരിസ് ചിറക്കലിന്റെ നിലപാട്. വിദഗ്ധസമിതിയുടെ അന്വേഷണറിപ്പോർട്ട് പുറത്തുവിടണമെന്നും ഡോ.ഹാരിസ് ആവശ്യപ്പെട്ടിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News