നാടക സംവിധായകൻ ഗിരീഷ് കാരാടി അന്തരിച്ചു

സ്‌കൂൾ കലോത്സവത്തിനുൾപ്പെടെ കുട്ടികൾക്കായി നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്

Update: 2023-06-01 02:34 GMT
Editor : ലിസി. പി | By : Web Desk

താമരശ്ശേരി: നാടക സംവിധായകനും കലാകാരനുമായ ഗിരീഷ് കാരാടി അന്തരിച്ചു. 49 വയസ്സായിരുന്നു. കാരാടി പരേതനായ രാഘൻ വൈദ്യരുടെ മകനാണ്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കാൽ നൂറ്റാണ്ടായി നാടക രംഗത്തുള്ള ഗിരീഷ് കുട്ടികൾക്കായി നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന യുവജനോത്സവത്തിൽ ഗിരീഷ് സംവിധാനം ചെയ്ത നാടകങ്ങൾക്ക് ഒന്നാം സമ്മാനം ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

നാടക രംഗത്തെ സംഭാവനക്ക് നിരവധി അവാർഡുകളും ഗിരീഷ് കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി തവണ വയനാട്ടിൽ 'വേനൽ തുമ്പികൾ 'കലാജാഥ ഒരുക്കിയതും ഗിരീഷായിരുന്നു. അസുഖ ബാധിതനായി ഏതാനും മാസമായി കിടപ്പിലായിരുന്നു.  ഭാര്യ: ബിന്ദു, മക്കൾ അഭിജിത്, അരുൺ.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News