നാടകരചയിതാവ് കെ.സി ജോര്‍ജ് അന്തരിച്ചു

രോഗബാധിതനായി ചികിൽസയിലിരിക്കെയായിരുന്നു മരണം

Update: 2024-09-24 07:14 GMT

ഇടുക്കി: നാടക രചയിതാവും സംസ്ഥാന അവാർഡ് ജേതാവുമായ കെ.സി ജോർജ് (51) അന്തരിച്ചു. ഇടുക്കി കട്ടപ്പന സ്വദേശിയാണ്. രോഗബാധിതനായി ചികിൽസയിലിരിക്കെയായിരുന്നു മരണം. മുപ്പതോളം പ്രൊഫഷണൽ നാടകങ്ങൾ രചിച്ച ജോർജ് സീരിയൽ രചനാ രംഗത്തും സജീവമായിരുന്നു. 2010ലും 2023ലും മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

മൗ​ലി​ക​വും കാ​ലി​ക​വു​മാ​യ ര​ച​ന വൈ​ഭ​വ​ത്തി​ലൂ​ടെ നാ​ട​ക​ രംഗത്ത് സ്വ​ന്തം ഇ​ടം​ ക​ണ്ടെ​ത്തി​യ ആളായിരുന്നു ജോർജ് . 2005ൽ ​ഓ​ച്ചി​റ സ​രി​ഗ​യു​ടെ ‘അ​തി​രു​ക​ളി​ല്ലാ​ത്ത ആ​കാ​ശം’ നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ് പ്ര​ഫ​ഷ​ന​ൽ രം​ഗ​ത്തെ​ത്തു​ന്ന​ത്. അന്തരിച്ച നാടക നടൻ എം.സി.കട്ടപ്പനയാണ് നാടകത്തിൻ്റെ ബാലപാഠങ്ങൾ പകർന്നു നൽകിയത്. ബീനയാണ് ഭാര്യ. ജെറോം,ജെറിറ്റ് എന്നിവർ മക്കളാണ്. സംസ്കാരം നാളെ നടക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News