'ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം'; വേനല്‍ച്ചൂടില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണൈറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ സമയങ്ങളിൽ ഒഴിവാക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു

Update: 2023-02-24 11:42 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ ദുരന്തനിവാരണ അതോറിറ്റി മാർഗനിർദേശങ്ങൾ പുറത്തിറക്കി. 'രാവിലെ 11 മുതൽ 3 വരെ തുടർച്ചയായി വെയിൽ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കണം. നിർജ്ജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ചെറിയ കുപ്പിയിൽ കരുതണം. ഗർഭിണികളും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം. ദാഹമില്ലെങ്കില്ലെങ്കിലും വെള്ളം കുടിക്കണം. പരമാവധി ശുദ്ധജലം കുടിക്കണം. നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണൈറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ സമയങ്ങളിൽ ഒഴിവാക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

Advertising
Advertising

ചൂട് അതിശക്തമായതിനാൽ സൂര്യാഘാതത്തിനുള്ള സാധ്യതത കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 'ചൂട് അതികരിക്കുന്നതിനാൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ തന്നെ വനമേഖലയോട് ചേർന്ന് താമസിക്കുന്ന ആളുകളും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പുലർത്തണം. കാട്ടുതീയുണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം'. വനംവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം'. വേനൽ കാലത്ത് മാർക്കറ്റുകൾ കെട്ടിടങ്ങൾ മാലിന്യസംസ്‌കരണ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ ഫയർ ഓഡിറ്റിംഗ് നടത്തുകയും കൃത്യമായ സുരക്ഷാ മുൻകരുതലുകൾ വേണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. കുട്ടികൾ കൂടുതൽ വെയിൽ ഏൽക്കുന്ന തരത്തിൽ അസംബ്ലികൾ ഒഴിവാക്കണമെന്ന് അധ്യാകർക്കും രക്ഷിതാക്കൾക്കും നിർദേശമുണ്ട്.


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News