കൊച്ചി തീരത്ത് വൻ ലഹരിവേട്ട; പിടിച്ചെടുത്തത് 12,000 കോടിയുടെ ലഹരിമരുന്ന്

നേവിയും എൻസിബിയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്

Update: 2023-05-13 15:59 GMT
Editor : abs | By : Web Desk
Advertising

കൊച്ചി: നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ 12000 കോടിയുടെ ലഹരിമരുന്ന് കൊച്ചി തീരത്ത് പിടികൂടി. 134 ചാക്കുകളിലായായി 2500 കിലോ മെത്താഫെറ്റാമിൻ ആണ് പിടികൂടിയത്. ഇതിന്റെ വില ഏകദേശം 12000 കോടി വരുമെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്താന്‍ സ്വദേശി പിടിയിലായിട്ടുണ്ട്. ഓപ്പറേഷൻ സമുദ്രഗുപ്തയുടെ ഭാഗമായായിരുന്നു ലഹരിവേട്ട.

 അഫ്ഗാനില്‍നിന്ന് കൊണ്ടുപോകുന്ന ലഹരിശേഖരമാണ് നേവിയും എൻസിബിയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ പിടിച്ചെടുത്തത്. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവടങ്ങളിലേക്ക് കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News