Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊല്ലം: കൊല്ലം പത്തനാപുരത്ത് കുഞ്ഞ് ജനിച്ചതിന് ലഹരി പാർട്ടി നടത്തിയ നാലുപേർ എക്സൈസിൻ്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ വിപിൻ, വിവേക്, കിരൺ, ടെർബിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് എംഡിഎംഎ, കഞ്ചാവ്, സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവ കണ്ടെടുത്തു.
മൂന്നാം പ്രതി കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയായിരുന്നു നടത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരം എക്സൈസ് കമ്മിഷണർക്കായിരുന്നു ലഭിച്ചത്. തുടര്‍ന്ന് പത്തനാപുരത്തുനിന്നുള്ള എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
വാർത്ത കാണാം: