കോതമംഗലത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട; 12 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയില്‍

കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന്‍റെ നേതൃത്വത്തിൽ ചെറുവട്ടൂർ ഭാഗത്തു നിന്നാണ് 12 ഗ്രാം ഹെറോയിനുമായി അനാറുൽ ഹക്കിനെ പിടികൂടിയത്

Update: 2022-10-15 02:37 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോതമംഗലം: കോതമംഗലത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട; 12 ഗ്രാം ഹെറോയിനുമായി അസം സ്വദേശി ചെറുവട്ടൂരിൽ അറസ്റ്റിലായി. മയക്കുമരുന്ന് കോളേജ് വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്നതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.

സംസ്ഥാന വ്യാപകമായി എക്സ്സൈസ് വകുപ്പിന്‍റെ നേതൃത്വത്തിൽ നടക്കുന്ന മയക്കുമരുന്ന് വേട്ടയുടെ ഭാഗമായാണ് കോതമംഗലത്തും പരിശോധന നടന്നത്. കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന്‍റെ നേതൃത്വത്തിൽ ചെറുവട്ടൂർ ഭാഗത്തു നിന്നാണ് 12 ഗ്രാം ഹെറോയിനുമായി അനാറുൽ ഹക്കിനെ പിടികൂടിയത്.

10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന, ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. എക്സ്സൈസ് ഉദ്യോഗസ്ഥരായ നിയാസ്, സിദ്ദിഖ്, നന്ദു, എൽദോ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News