കരുനാഗപ്പള്ളി ലഹരിക്കടത്ത്: അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം

കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്

Update: 2023-01-12 03:24 GMT
Editor : ijas | By : Web Desk

കൊല്ലം: കരുനാഗപ്പള്ളിയിലെ ലഹരി കടത്ത് കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം. പ്രതികളായ ഇജാസ്, സജാദ്, ഷമീർ, തൗസീം എന്നിവർക്കാണ് കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഇന്നലെ വൈകിട്ടാണ് കരുനാഗപ്പള്ളി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ ലഹരി ഉൽപന്നങ്ങൾ പൊലീസ് പിടികൂടിയത്. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും സിപിഎം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംവഗവുമായ ഷാനവാസിന്‍റെ വാഹനത്തിലായിരുന്നു സംഘം ലഹരി കടത്തിയത്. മുഖ്യപ്രതി ഇജാസ് ഇക്ബാൽ സി.പി.എം സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഡി.വൈ.എഫ്.ഐ തുമ്പോളി മേഖലാ ഭാരവാഹിയുമായിരുന്നു. മറ്റൊരു പ്രതിയായ സജാദ് ഡി.വൈ.എഫ്.ഐ വലിയമരം യൂനിറ്റ് സെക്രട്ടറിയും ആലിശ്ശേരി മേഖല ഭാരവാഹിയുമാണ്.

Advertising
Advertising
Full View

ലഹരിക്കടത്തുമായി ബന്ധപ്പെട്ട ആളുകൾ പാർട്ടിയിലുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചിരുന്നു. ഇജാസിന് പാർട്ടി ബന്ധമുള്ള കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും വിശദീകരിക്കുകയും ചെയ്തിരുന്നു.

കൗൺസിലർ ഷാനവാസിന്‍റെ പിറന്നാൾ ആഘോഷത്തിൽ ഇജാസ് പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പരിപാടിയിൽ ഇജാസിനൊപ്പം ആലപ്പുഴയിലെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളും പങ്കെടുത്തിട്ടുണ്ട്. എന്നാൽ, തന്‍റെ വാഹനം വാടകയ്ക്കു നൽകിയതാണെന്നും ലഹരിക്കടത്ത് പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നുമാണ് ഷാനവാസ് വ്യക്തമാക്കിയത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News