കോവിഡ് വ്യാപനത്തിനിടെ സി.പി.എം കാളപൂട്ട് മത്സരം നടത്തി

അന്തരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറി ജി വേലായുധന്റെ സ്മരണാര്‍ഥമാണ് കന്നുപൂട്ട് സംഘടിപ്പിച്ചത്

Update: 2022-01-17 01:16 GMT

കോവിഡ് വ്യാപനത്തിനിടെ പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കോട് സിപിഎം കന്നുപൂട്ട് സംഘടിപ്പിച്ചു. അന്തരിച്ച മുന്‍ ലോക്കല്‍ സെക്രട്ടറി ജി വേലായുധന്റെ സ്മരണാര്‍ഥമാണ് കന്നുപൂട്ട് സംഘടിപ്പിച്ചത്. മലന്പുഴ എംഎല്‍എ  എ. പ്രഭാകരനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഇരുനൂറോളം പേര്‍ പ്രദര്‍ശനം കാണാനെത്തിയിരുന്നു. നേരത്തെ നിശ്ചയിച്ച പരിപാടിയാണെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചതെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.

സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നൂറോളം ഉരുക്കള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. ഇരുനൂറിനടുത്ത് നാട്ടുകാരും കാഴ്ചക്കാരായി ഉണ്ടായിരുന്നു. പൊതു പരിപാടികളില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നിരിക്കെയാണ് ഇത്രയും പേര്‍ പങ്കെടുത്തത്.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സമ്മേളനത്തോട് അനുബന്ധിച്ച് തിരുവാതിര സംഘടിപ്പിച്ചത് വിവാദമായിരുന്നു. പിന്നാലെയാണ് പാലക്കാട് കന്നുപൂട്ട് പ്രദര്‍ശനം സംഘടിപ്പിച്ചത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News