എസ്.എഫ്.ഐ പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ

ഡി.വൈ.എഫ്.ഐ കോയിക്കൽ ഭാഗം യൂനിറ്റ് സെക്രട്ടറിയായ വിശാഖ് മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായതോടെയാണ് പെണ്‍കുട്ടി പൊലീസിൽ പരാതി നൽകിയത്

Update: 2024-02-06 03:43 GMT
Editor : Shaheer | By : Web Desk

കൊല്ലം: ശാസ്താംകോട്ടയിൽ എസ്.എഫ്.ഐ പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ. പടിഞ്ഞാറേ കല്ലട സ്വദേശിയും ഡി.വൈ.എഫ്.ഐ കോയിക്കൽ ഭാഗം യൂനിറ്റ് സെക്രട്ടറിയുമായ വിശാഖാണ് പിടിയിലായത്. പെൺകുട്ടിയിൽനിന്ന് പലപ്പോഴായി ഇയാൾ ഒന്‍പത് ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.

2022 ഒക്ടോബറിലാണ് വിശാഖ് കല്ലട പെൺകുട്ടിയുമായി അടുപ്പത്തിലായത്. എസ്.എഫ്.ഐ പരിപാടിക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പ്രണയത്തിലാവുകയും വിവാഹം ചെയ്യാമെന്ന് ഉറപ്പുനൽകി പീഡിപ്പിക്കുകയും ചെയ്തു. ഇതിനു പുറമെയായിരുന്നു പണം തട്ടിയെടുത്തതായും പരാതിയുള്ളത്.

Advertising
Advertising

പല ആവശ്യങ്ങൾക്കായി ഒന്‍പതു ലക്ഷം രൂപ പെൺകുട്ടി അമ്മയുടെ ഗൂഗിൾ പേ വഴി കൈമാറി. വിശാഖിൻ്റെ ബുള്ളറ്റിൻ്റെ തവണകൾ അടച്ചത് പെൺകുട്ടിയായിരുന്നു. മാല പണയംവയ്ക്കാൻ വാങ്ങിയും അതിൻ്റെ പണം പെൺകുട്ടിയെ കൊണ്ട് അടപ്പിച്ചും പ്രതി കബളിപ്പിച്ചതായി പറയുന്നു. മൂന്ന് ലക്ഷം രൂപ നേരിട്ടും കൈമാറിയെന്ന് പെൺകുട്ടി പൊലീസിന് മൊഴിനൽകി.

Full View

സ്ഥിരം മദ്യപാനിയായ വിശാഖിനെതിരെ ശാസ്താംകോട്ട പൊലീസിൽ കേസുണ്ട്. ഇതിനിടെ മറ്റൊരു പെൺകുട്ടിയുമായി വിശാഖ് അടുപ്പത്തിലായതോടെയാണ് എസ്.എഫ്.ഐ പ്രവർത്തക പൊലീസിൽ പരാതി നൽകിയത്. ബലാത്സംഗം, പട്ടികജാതി പീഡനം, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

Summary: DYFI leader arrested for sexually abusing SFI activist in Sasthamkotta with marriage promise

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News