ഇ.ഡിയുടെ സമന്‍സ് ലഭിച്ചിട്ടില്ല; എല്ലാ അന്വേഷണത്തോടും പൂർണമായും സഹകരിക്കുമെന്ന് സ്വപ്ന

ഇ.ഡി എന്തിനാണ് വിളിച്ചതെന്ന് അറിയില്ല. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞത് പറയും

Update: 2022-02-08 06:07 GMT

ഇ.ഡിയിൽ നിന്ന് സമൻസ് ലഭിച്ചിട്ടില്ലെന്ന് സ്വപ്ന സുരേഷ്. സാങ്കേതിക തകരാർ കാരണം ഇ-മെയിൽ ലഭിച്ചിട്ടില്ല. ഇ.ഡി എന്തിനാണ് വിളിച്ചതെന്ന് അറിയില്ല. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞത് പറയും. എല്ലാ അന്വേഷണത്തോടും പൂർണമായും സഹകരിക്കുമെന്നും സ്വപ്ന പറഞ്ഞു.

പറയാനുള്ളത് ശിവശങ്കറിന്‍റെ പുസ്തകത്തിലെ വ്യാജ പ്രചരണത്തെക്കുറിച്ചാണ്. നേരിടേണ്ടി വന്ന ക്രൂരതകളെ കുറിച്ച് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും സ്വപ്ന പറഞ്ഞു. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു വ്യക്തിക്ക് ഭയപ്പെടാനായി ഒന്നുമില്ല. ആരുടെയും സര്‍ട്ടിഫിക്കറ്റ് തനിക്കു വേണ്ട. ശബ്ദ രേഖയെ കുറിച്ച് അന്വേഷിക്കാൻ ഉള്ള പൂർണ ഉത്തരവാദിത്തം അന്വേഷണ ഏജൻസികൾക്കാണെന്നും സ്വപ്ന വ്യക്തമാക്കി.

സ്വര്‍ണക്കടത്തുകേസിലെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് സ്വപ്നക്ക് ഇ.ഡി സമന്‍സ് അയച്ചത്. നാളെ മൊഴിയെടുക്കാൻ ഹാജരാകാനാണ് നോട്ടീസ്. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിച്ചുവെന്ന് പറയുന്ന ഫോൺ സംഭാഷണം റെക്കോർഡ് ചെയ്‌ത് പുറത്ത് വിട്ടതിലാണ് മൊഴിയെടുക്കുക. എം. ശിവശങ്കറാണ് ഇതിനു പിന്നിലെന്ന് സ്വപ്ന അഭിമുഖങ്ങളിൽ ആരോപിച്ചിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News