ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തി; മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി
നിലവിൽ ആറേശ്വരം ശ്രീ ധർമശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ്
Update: 2025-10-18 06:21 GMT
Photo|Special Arrangement
പത്തനംതിട്ട: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് പൂർത്തിയായി. ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി പ്രസാദാണ് മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. എട്ടാം നറുക്കിലാണ് പ്രസാദ് മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്.
മാളികപ്പുറം മേൽശാന്തിയായി മനു നമ്പൂതിരിയെ തെരഞ്ഞെടുത്തു. മൈഥിലി വർമയാണ് നറുക്കെടുത്തത്. കൊല്ലം സ്വദേശിയാണ് മനു നമ്പൂതിരി. എട്ടാം നറുക്കെടുപ്പിലൂടെയാണ് മാളികപ്പുറം മേൽശാന്തിയേയും തെരഞ്ഞെടുത്തത്.
രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. നിലവിൽ ആറേശ്വരം ശ്രീ ധർമശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ്.