ഐആർഎസ് ഉദ്യോഗസ്ഥൻ പ്രതിയായ കള്ളപ്പണക്കേസ്; നടി നവ്യാ നായരെ ഇ.ഡി ചോദ്യം ചെയ്തു

സച്ചിൻ സാവന്തിന്റെ വാട്ട്സ്ആപ്പ് ചാറ്റുകളിൽ നിന്നും മൊബൈൽ ഫോൺ രേഖകളിൽ നിന്നുമാണ് ഇയാൾക്ക് നടിയുമായുള്ള ബന്ധം വ്യക്തമായത്.

Update: 2023-08-30 19:01 GMT

കൊച്ചി: ഐആർഎസ് ഉദ്യോഗസ്ഥൻ പ്രതിയായ കള്ളപ്പണക്കേസിൽ നടി നവ്യാ നായരെ ഇ.ഡി ചോദ്യം ചെയ്തു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുംബൈ ബ്രാഞ്ച് ആണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഐആർഎസ് ഉദ്യോഗസ്ഥനായ സച്ചിൻ സാവന്തിന്റെ വാട്ട്സ്ആപ്പ് ചാറ്റുകളിൽ നിന്നും മൊബൈൽ ഫോൺ രേഖകളിൽ നിന്നുമാണ് ഇയാൾക്ക് നടിയുമായുള്ള ബന്ധം വ്യക്തമായത്.

നേരത്തെ നവ്യാനായരുടെ മൊഴി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു. തനിക്ക് കേസിലെ പ്രതിയായ ഐആർഎസ് ഉദ്യോഗസ്ഥനുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത് എന്ന് നവ്യനായർ അന്ന് നൽകിയ മൊഴിയിൽ വൈരുധ്യം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും താരത്തിൻ്റെ മൊഴി രേഖപ്പെടുത്തിയത്.

Advertising
Advertising

കള്ളപ്പണം വെളുപ്പിക്കാൻ സ്വർണ ആസ്തികൾ വാങ്ങിയ സച്ചിൻ സാവന്ത് നവ്യാ നായർക്ക് സ്വർണാഭരണങ്ങൾ സമ്മാനിക്കുകയും താരത്തെ കാണാൻ എട്ടോളം തവണ കൊച്ചിയിൽ എത്തുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നവ്യാ നായർക്ക് പുറമെ മറ്റൊരു സ്ത്രീയുടെ മൊഴിയും ഇ.ഡി രേഖപ്പെടുത്തി.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News