'നാളെ മാച്ച്‌ ഉണ്ട്‌, "ബിഗ്‌ ബ്രേക്കിംഗ്‌" കൊടുത്ത്‌ ഞെട്ടിക്കാൻ നിൽക്കേണ്ട'; പി.വി അന്‍വര്‍

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൊച്ചിയില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പി.വി അൻവറിനെ ചോദ്യം ചെയ്തിരുന്നു

Update: 2023-01-19 16:25 GMT
Editor : ijas | By : Web Desk
Advertising

കൊച്ചി: കര്‍ണാടകയിലെ ക്വാറി പണമിടപാടില്‍ 50 ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ നാളെയും ഇ.ഡി ചോദ്യം ചെയ്യും. പി.വി അന്‍വര്‍ തന്നെയാണ് നാളെ ചോദ്യം ചെയ്യലുള്ള കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. 'നാളെ മാച്ച്‌ ഉണ്ട്‌, "ബിഗ്‌ ബ്രേക്കിംഗ്‌" കൊടുത്ത്‌ ഞെട്ടിക്കാൻ നിൽക്കേണ്ടെന്നും', അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാധ്യമപ്രവർത്തകർ ഇത്‌ ഒരു അറിയിപ്പായി കണക്കാക്കണമെന്നും ചൂട്‌ കാലമായതിനാൽ കുട, കുടിവെള്ളം, ഉച്ചഭക്ഷണം എന്നിവ കരുതണമെന്നും അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പി.വി അന്‍വറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

നാളെ മാച്ച്‌ ഉണ്ട്‌. പ്രിയപ്പെട്ട മാധ്യമപ്രവർത്തകർ ഇത്‌ ഒരു അറിയിപ്പായി കണക്കാക്കണം. രാവിലെ മുതൽ വലിയ "ബിഗ്‌ ബ്രേക്കിംഗ്‌" ഒന്നും കൊടുത്ത്‌ ഞെട്ടിക്കാൻ നിൽക്കേണ്ട. ചൂട്‌ കാലമായതിനാൽ കുട, കുടിവെള്ളം, ഉച്ചഭക്ഷണം എന്നിവ കരുതണം. ശരി, നാളേക്ക്‌ പാക്കലാം..ഗുഡ് നൈറ്റ്

Full View

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൊച്ചിയില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പി.വി അൻവറിനെ ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യൽ ഒൻപത് മണിക്കൂർ നീണ്ടു.തിങ്കളാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചെങ്കിലും ചൊവ്വാഴ്ചയും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഹാജരായ അൻവറിനെ രാത്രി 9.15 വരെ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.

കർണാടക ബൽത്തങ്ങാടി താലൂക്കിൽ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തു പ്രവാസി എൻജിനിയറിൽ നിന്നു 50 ലക്ഷം രൂപ വാങ്ങി ലാഭ വിഹിതം നൽകാതെ വഞ്ചിച്ചെന്നാണു കേസ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News