മാംഗോ ഫോണ്‍ ഉടമകള്‍ക്കെതിര ഇഡി പ്രാഥമിക അന്വേഷണം തുടങ്ങി

2016ല്‍ വ്യാജ രേഖ ചമച്ച് 2.68 കോടി തട്ടിയ കേസിലാണ് അന്വേഷണം.

Update: 2021-06-13 10:23 GMT
Editor : Nidhin | By : Web Desk
Advertising

മാംഗോ ഫോണ്‍ ഉടമകള്‍ക്കെതിര ഇഡി പ്രാഥമിക അന്വേഷണം തുടങ്ങി. 2016ല്‍ വ്യാജ രേഖ ചമച്ച് 2.68 കോടി തട്ടിയ കേസിലാണ് അന്വേഷണം. ആന്‍റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനുമെതിരെയാണ് ഇഡി അന്വേഷണം നടത്തുന്നത് ഇരുവരും മുട്ടില്‍ മരം കൊള്ളക്കേസിലും പ്രതികളാണ്. 

അതേസമയം മരം മുറി കേസില്‍ ഉന്നതതല അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു. ഐ ജി സ്പർജൻ കുമാര്‍ മേൽനോട്ടം വഹിക്കും. തൃശ്ശൂർ, മലപ്പുറം, കോട്ടയം എസ്പിമാർക്കാണ്  ചുമതല. ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. എഡിജിപി എസ് ശ്രീജിത്ത് ചീഫ് കോ-ഓർഡിനേറ്റർ, തൃശ്ശൂർ ക്രൈം ബ്രാഞ്ച് എസ്പി കെ.എസ്. സുദർശൻ, കോട്ടയം എസ്പി സാബു മാത്യു, മലപ്പുറം എസ്പി കെ.വി. സന്തോഷ് എന്നിവരാണ് അന്വേഷിക്കുക.

വയനാട് മുട്ടിൽ മരംമുറി കേസിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് നേരത്തെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച്, ഫോറസ്റ്റ്, വിജിലൻസ് എന്നിവർ അടങ്ങിയ പ്രത്യേക സംഘത്തെ വച്ചായിരിക്കും അന്വേഷണം നടത്തുക. സംഭവത്തിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും മുഖ്യമന്ത്രി കുടിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News