'പെരുന്നാളിനെ സാഹോദര്യവും ഐക്യവും ഊട്ടിഉറപ്പിക്കാനുള്ള അവസരമാക്കണം': ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി. മുജീബ് റഹ്മാന്‍
Update: 2024-04-10 01:09 GMT
തിരുവനന്തപുരം: സാഹോദര്യവും ഐക്യവും ഊട്ടിഉറപ്പിക്കാന്‍ ഉള്ള അവസരമാക്കി ചെറിയ പെരുന്നാളിനെ മാറ്റണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി. മുജീബ് റഹ്മാന്‍. രാജ്യത്തെ ഭരണഘടന സംരക്ഷിക്കാനായി തെരഞ്ഞെടുപ്പിനെ ഫലപ്രദമായി ഉപയോഗിക്കണമെന്നും പി മുജീബ് റഹ്മാന്‍ പറഞ്ഞു.