20 ദിവസത്തിനിടെ എട്ട് മരണം; ഡെങ്കിപ്പനി ഭീതിയൊഴിയാതെ എറണാകുളം ജില്ല

ഈ വർഷം ഡെങ്കി ബാധിച്ച 1238 പേരിൽ 875 കേസുകളും റിപ്പോർട്ട് ചെയ്തത് എറണാകുളത്താണ്

Update: 2023-06-21 02:25 GMT
Advertising

കൊച്ചി: ഡെങ്കിപ്പനിയുടെ കണക്കുകളിൽ കുറവില്ലാതെ എറണാകുളം ജില്ല. ഈ വർഷം ഡെങ്കി ബാധിച്ച 1238 പേരിൽ 875 കേസുകളും റിപ്പോർട്ട് ചെയ്തത് എറണാകുളത്താണ്. ഈമാസം ഇതുവരെ 389 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മെയ് മാസം വരെ ആറ് മരണം സ്ഥിരീകരിച്ചിടത്ത് ജൂണിൽ മാത്രം എട്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ജില്ലയുടെ കിഴക്കൻ മേഖലകളിലും തൃക്കാക്കരയിലുമാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊച്ചിൻ കോർപ്പറേഷൻ പരിധിയിലും ഡെങ്കി ബാധിതരുടെ എണ്ണം കുറവല്ല. രോഗ വ്യാപനം കുടുതലുള്ള തൃക്കാക്കര , ചൂർണിക്കര, വാഴക്കുളം മൂക്കന്നൂർ, കുട്ടമ്പുഴ, പായിപ്ര, എടത്തല പ്രദേശങ്ങൾക്ക് പുറമെ കൂടുതൽ പ്രദേശങ്ങൾ ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡെങ്കിപ്പനിക്ക് പുറമെ മറ്റ് വൈറൽ പനികളും വ്യാപകമാണ്. 16,537 പേരാണ് വിവിധ പനികളുമായി ചികിത്സ തേടിയത്.

കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്ന നടപടികളടക്കം തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ്. പൊതുവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടിയും തുടരുന്നുണ്ട്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News