മൂവാറ്റുപുഴയില്‍ കാണാതായ എട്ടുവയസ്സുകാരനെ കണ്ടെത്തി
കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂളിന് സമീപത്തുനിന്നും കുട്ടിയെ കാണാതായത്
Update: 2025-10-04 09:10 GMT
എറണാകുളം: മൂവാറ്റുപുഴയില്‍ കാണാതായ അസം സ്വദേശിയായ എട്ടു വയസ്സുകാരനെ കണ്ടെത്തി. പായിപ്ര സ്കൂള്‍ പടിയില്‍ നിന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് അമൻ ഹുസൈനെ കാണാതായത്.
മൂവാറ്റുപുഴയിൽ പ്ലൈവുഡ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന അസം സ്വദേശികളുടെ മകനാണ് അമൻ ഹുസൈൻ. കഴിഞ്ഞ വ്യാഴാഴ്ച കുട്ടിയെ കാണാതായെന്ന പരാതിയെത്തുടർന്ന് പോലീസ് അന്വേഷിച്ച് വരികയായിരുന്നു.