മലപ്പുറം പൂക്കോട്ടൂരിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു
കുത്തിയ കത്തിയുമായി സഹോദരൻ ജുനൈദ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
Update: 2025-11-25 04:49 GMT
മലപ്പുറം: പൂക്കോട്ടൂർ പള്ളിമുക്കിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു.പള്ളിമുക്ക് സ്വദേശി അമീർ ആണ് കൊല്ലപ്പെട്ടത്.സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അരുംകൊല നടത്തിയത്.വീട്ടിലെ അടുക്കള ഭാഗത്താണ് അമീറിന്‍റെ മൃതദേഹം കിടന്നിരുന്നത്. വീട്ടിലെ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നു.
വീട്ടിലെ കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം കുത്തിയ കത്തിയുമായി പ്രതി ജുനൈദ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കായി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.