ബലാത്സംഗക്കേസ്; എൽദോസിനെ പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കും

ചോദ്യങ്ങള്‍ക്ക് എംഎല്‍എ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന് പൊലീസ് പറഞ്ഞു

Update: 2022-10-27 02:01 GMT
Editor : banuisahak | By : Web Desk

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എം എൽഎയെ ഇന്ന് പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കും. ഇന്നലെ കോവളം ഗസ്റ്റ് ഹൌസ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തിരുന്നു.

വരും ദിവസങ്ങളില്‍ പെരുമ്പാവൂരിലെത്തിച്ചും തെളിവെടുക്കാനാണ് നീക്കം. അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെങ്കിലും ചോദ്യങ്ങള്‍ക്ക് എംഎല്‍എ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരിയുടെ ആരോപണങ്ങളെല്ലാം എൽദോസ് നിഷേധിച്ചിട്ടുണ്ട് .

അതേസമയം, വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവതി ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കും. എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദ് ചെയ്യണമെന്ന പ്രോസിക്യൂഷന്‍ ഹരജി ഇന്ന് ഹൈക്കോടതിയിൽ ഫയൽ ചെയ്തേക്കും. 

Advertising
Advertising

അതേസമയം, പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയതിന് എൽദോസിനെതിരെ വീണ്ടും കേസെടുത്തിരുന്നു. സൈബർ പൊലീസാണ് കേസെടുത്തത്. നേരത്തെ പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയതിന് കേസെടുത്തത്. നേരത്തെ പരാതിക്കാരിയെ അപകീർത്തിപ്പെടുത്തിയതിന് കേസെടുത്തിരുന്നു. എം.എൽ.എയ്ക്കെതിരെ മൊഴി നൽകരുതെന്ന് ചിലർ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള യുവതിയുടെ പരാതിയിലാണ് കേസ്. ഇന്നലെ ഉച്ചയോടെയാണ് യുവതി തിരുവനന്തപുരം സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. 

തന്റെ ഫോണിലേക്ക് വിദേശത്തു നിന്നടക്കമുള്ള ആളുകള്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിയില്‍ പറയുന്നു. എം.എല്‍എയുമായി അടുത്ത ബന്ധമുള്ളൊരു യുവതിയും വിളിച്ച് ഭീഷണിപ്പെടുത്തുകയും മൊഴി കൊടുക്കരുതെന്നടക്കം ആവശ്യപ്പെട്ട് മെസേജ് അയയ്ക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News