സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് വൈദ്യുതി ഉപഭോഗം

ന്നലെ സംസ്ഥാനത്ത് 100.3586 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു

Update: 2023-04-18 08:41 GMT

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് ഭേദിച്ചതായി റിപ്പോർട്ടുകൾ. ഇന്നലെ സംസ്ഥാനത്ത് 100.3586 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. ഈ മാസം 13ാം തിയതയിലെ റെക്കോർഡാണ് ഭേദിച്ചത്. സംസ്ഥാനത്ത് രണ്ടു തവണയാണ് വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടക്കുന്നത്. 13 ന് 100. 3028 ദശലക്ഷം യൂണിറ്റായിരുന്നു.

ചൂട് കനക്കുന്നതാണ് വൈദ്യുതി ഉപയയോഗം ഈ രീതിയിൽ ഉയരാൻ കാരണം. പാലക്കാടാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. തുടർച്ചയായ ദിവസങ്ങളിൽ 40 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്.

Advertising
Advertising



കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തൃശ്ശൂർ ജില്ലകളിലും ചൂട് കൂടുതലാണ്. കഴിഞ്ഞ വർഷങ്ങളെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയർന്നിട്ടുണ്ട്. ഇനിയും ചൂട് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News