ഇടുക്കിയില്‍ ബൈക്കിൽ സഞ്ചരിച്ച ദമ്പതികൾക്കുനേരെ കാട്ടാനയുടെ ആക്രമണം

തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്

Update: 2022-11-13 06:01 GMT
Editor : ലിസി. പി | By : Web Desk

ഇടുക്കി: ഇടുക്കി മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്ത് ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാർക്കെതിരെ കാട്ടാനായുടെ ആക്രമണം. കുറ്റിപാലയിൽ ജോണി, ഭാര്യ ഡെയ്‌സി എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കാട്ടാന നശിപ്പിച്ചു.

ജോണിയും  ഡെയ്‌സിയും പള്ളിയിലേക്ക് പോകുന്ന വഴിയാണ് കാട്ടാന പാഞ്ഞെടുത്തത്. ബൈക്ക് മറിച്ചിട്ട കാട്ടാന പിന്നീട് കാട്ടിലേക്ക് കയറിപ്പോയി. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. പ്രദേശത്തെ വീടുകളും കാർഷികവിളകളും കാട്ടാന നശിപ്പിക്കുന്നുണ്ട്. പ്രശ്‌നത്തിന് ഒരു ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News