Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് കാരേറ്റ് സ്വദേശി ബീന (44) ആണ് മരിച്ചത്. അപകടത്തിൽ ബീനയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. സാധനങ്ങൾ മാറ്റിവെക്കുന്നതിനിടെ ഫ്ലോർ മില്ലിലെ മെഷീനിൽ ഷാൾ കുരുങ്ങുകയായിരുന്നു. ബീനയെ ഉടൻ തന്നെ വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.