ആക്രമിക്കാനെത്തി സി.ഐ.ടി.യുക്കാർ; ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതര പരിക്ക്

കെട്ടിടത്തിൽ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയ തൊഴിലാളികളെയാണ് സി.ഐ.ടി.യുക്കാർ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് പരാതി.

Update: 2024-07-05 12:01 GMT

മലപ്പുറം: എടപ്പാളിൽ ആക്രമിക്കാൻ പിന്തുടർന്ന സി.ഐ.ടി.യുക്കാരെ ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതര പരിക്ക്. കൊല്ലം പത്തനാപുരം സ്വദേശി 23കാരൻ ഫയാസ് ഷാജഹാനാണ് പരിക്കേറ്റത്. നിർമാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയ തൊഴിലാളികളെയാണ് സി.ഐ.ടി.യുക്കാർ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് പരാതി.

ഇന്നലെ രാത്രി കരാർ തൊഴിലാളികൾ നിർമാണ സാമഗ്രികൾ ഇറക്കുമ്പോഴായിരുന്നു ഇവിടേക്ക് സി.ഐ.ടി.യുക്കാർ എത്തിയത്. തുടർന്ന് ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് തൊഴിലാളികൾ പറഞ്ഞു. ഇതോടെ ഇവർ അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറുകയും ഇവിടെനിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് ചാടുന്നതിനിടെ വീണ് ഫയാസിന്റെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.

Advertising
Advertising

ഇരു കാലുകൾക്കും പരിക്കേറ്റ ഫയാസ് തൃശൂർ മെഡി. കോളജിൽ ചികിത്സയിലാണ്. സാമഗ്രികൾ ഇറക്കാൻ സമ്മതിക്കില്ലെന്നായിരുന്നു സി.ഐ.ടി.യു തൊഴിലാളികളുടെ ഭീഷണിയെന്നാണ് ആരോപണം. എന്നാൽ തങ്ങളവിടെ പോയെന്ന കാര്യം ശരിയാണെങ്കിലും ആരെയും ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് സി.ഐ.ടി.യു തൊഴിലാളികളുടെ വിശദീകരണം.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News