വിരമിക്കാന്‍ രണ്ടുദിവസം മാത്രം; പാലക്കാട്ട് ബസിനടിയില്‍പ്പെട്ട് എംപ്ലോയ്മെൻറ് ഓഫീസര്‍ക്ക് ദാരുണാന്ത്യം
മണ്ണൂർ സ്വദേശി പ്രസന്നകുമാരിയാണ് മരിച്ചത്
Update: 2025-05-29 08:17 GMT
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ബസ് സ്റ്റാൻഡിനകത്ത് ബസ്സിനടിയിൽ പെട്ട് യുവതി മരിച്ചു.മണ്ണൂർ സ്വദേശി പ്രസന്നകുമാരിയാണ് മരിച്ചത്. മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസറായിരുന്നു പ്രസന്നകുമാരി.
ബസ് സ്റ്റാന്‍ഡിലൂടെ നടന്നുപോകുകയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത് ബസിന്‍റെ ഡോര്‍ തട്ടുകയായിരുന്നു.നിലത്തുവീണ ഇവരുടെ ശരീരത്തിലൂടെ വാഹനം കയറുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഈ മാസം 31ന് ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് ദാരുണമായ അപകടം സംഭവിച്ചത്.