താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്; പരിഹാരം കാണുമെന്ന് കലക്ടര്‍

ചുരം സന്ദര്‍ശിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്‍റിന് കലക്ടര്‍ ഉറപ്പുനല്‍കി

Update: 2023-10-25 01:27 GMT
Editor : Jaisy Thomas | By : Web Desk

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്

Advertising

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍. ചുരം സന്ദര്‍ശിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്‍റിന് കലക്ടര്‍ ഉറപ്പുനല്‍കി.

ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നജമുന്നിസ ഷെരീഫ് കലക്ടറെ കണ്ടത്. ചുരത്തിലെ തിരക്ക് കുറയ്ക്കാന്‍ ജില്ലാഭരണകൂടം നേരത്തെ കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കുക, വനംവകുപ്പില്‍ നിന്ന് വിട്ടുകിട്ടിയ ഭൂമി പ്രയോജനപ്പെടുത്തി ചുരം 6,7,8 വളവുകള്‍ വീതി കൂട്ടുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ചു.

വലിയ വാഹനങ്ങളുടെ സമയക്രമീകരണം ഉള്‍പ്പെടെ ജില്ലാഭരണകൂടം നേരത്തെ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാകാത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണമെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News