എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം; വിതരണം ജൂൺ രണ്ടാം വാരത്തോടെ ആരംഭിക്കും

നഷ്ടപരിഹാരത്തിന് അർഹരായവർക്ക് കളക്ടറേറ്റിലെത്താതെ തന്നെ നേരിട്ട് ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ നൽകാനാവും

Update: 2022-05-21 02:52 GMT
Advertising

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാര വിതരണം ജൂൺ രണ്ടാം വാരത്തോടെ ആരംഭിക്കുമെന്ന് കാസർകോട് ജില്ലാ കളക്ടർ അറിയിച്ചു. നഷ്ടപരിഹാര വിതരണത്തിന് ഓൺലൈൻ പോർട്ടൽ സംവിധാനം ഒരുക്കാനും തീരുമാനം.

സുപ്രിംകോടതി നിർദേശിച്ച ധനസഹായത്തിന് അർഹരായവരെ കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണ്. അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഇത് പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക ട്രാൻസഫർ ചെയ്യുന്ന രീതിയാണ് സ്വീകരിക്കുന്നത്.

നഷ്ടപരിഹാരത്തിന് അർഹരായവർക്ക് കളക്ടറേറ്റിലെത്താതെ തന്നെ നേരിട്ട് ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ നൽകാനാവും. ജൂൺ രണ്ടാം വാരത്തോടെ തുക വിതരണം ചെയ്യാനാവുമെന്നും കളക്ടർ പറഞ്ഞു.

എൻഡോസൾഫാൻ ദുരിത ബാധിതരുടെ ലിസ്റ്റിൽ 6727 പേരാണുള്ളത്. ഇതിൽ 3642 പേർക്ക് നഷ്ടപരിഹാരം ലഭിക്കാനുണ്ട്. എന്നാൽ ധനസഹായത്തിന് അർഹരായവരെ കണ്ടെത്താനുള്ള പരിശോധന നടന്നത് 733 പേരിൽ മാത്രമാണ്. ഇവർ നഷ്ടപരിഹാരം ലഭിക്കാൻ അർഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ പരിശോധന മൂന്നാഴ്ചക്കകം പൂർത്തിയാക്കാനാണ് തീരുമാനം.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News