മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നവരെ ഞാൻ തടഞ്ഞു, പിന്നെ ചുംബിക്കണോ?: ഇ.പി ജയരാജൻ

ജനപിന്തുണയില്ലാത്തിനാൽ ഭീകര പ്രവർത്തനത്തിലേക്ക് നീങ്ങുകയാണ് കോൺഗ്രസ്. നേതൃത്വം അറിഞ്ഞു കൊണ്ടാണ് വിമാനത്തിലെ പ്രതിഷേധമെന്നും ജയരാജൻ പറഞ്ഞു.

Update: 2022-06-13 14:11 GMT
Editor : abs | By : Web Desk

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമം നടന്നെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പ്രതിഷേധക്കാരെ തടഞ്ഞത് താനാണെന്നും അല്ലാതെ പ്രതിഷേധക്കാരെ ചുംബിക്കണമോയെന്നും ഇ പി ജയരാജൻ ചോദിച്ചു. യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ എത്തിയത് മദ്യപിച്ചെന്നും ഇ പി ജയരാജൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ നീങ്ങിയപ്പോൾ തടഞ്ഞു നിർത്തുകയായിരുന്നു. അല്ലെങ്കിൽ അവർ ആക്രമിക്കുമായിരുന്നു. ഇത് ഭീകര പ്രവർത്തനമാണ്, ഒരു മുഖ്യമന്ത്രിക്കുമെതിരെ ഭീകരൻമാരല്ലാതെ ഇങ്ങനെ വിമാനത്തിൽ പ്രതിഷേധിച്ചിട്ടില്ല. ജനപിന്തുണയില്ലാത്തിനാൽ ഭീകര പ്രവർത്തനത്തിലേക്ക് നീങ്ങുകയാണ് കോൺഗ്രസ്. നേതൃത്വം അറിഞ്ഞു കൊണ്ടാണ് വിമാനത്തിലെ പ്രതിഷേധമെന്നും ജയരാജൻ പറഞ്ഞു.

Advertising
Advertising

മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ. കെ നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയത്. കറുത്ത വസ്ത്രമണിഞ്ഞാണ് ഇവർ വിമാനത്തിനുള്ളിലെത്തിയത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നതിനാൽ ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്‌നങ്ങളില്ലെന്ന് മനസിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായി എയർപോർട്ട് പൊലീസും പറയുന്നു. പ്രതിഷേധിച്ചവരെ വലിയതുറ സ്റ്റേഷനിൽ എത്തിക്കും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News