'കെ റെയിൽ വരട്ടെ...എല്ലാ ശരിയാകും'; ഇൻഡിഗോ ഉപേക്ഷിച്ച് ഇ.പി ജയരാജൻ ട്രെയിനിൽ കണ്ണൂരിലേക്ക്

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിവീഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് ഇ.പി ജയരാജന് ഇൻഡിഗോ മൂന്നാഴ്ച യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

Update: 2022-07-18 14:28 GMT
Advertising

തിരുവനന്തപുരം: തനിക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിൽ യാത്ര ചെയ്യില്ലെന്ന് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഇന്ന് വിമാനത്തിൽ കയറാതെ ട്രെയിനിലാണ് ജയരാജൻ കണ്ണൂരിലേക്ക് തിരിച്ചത്.

താൻ നേരത്തെയും ട്രെയിനിലാണ് യാത്ര ചെയ്തുകൊണ്ടിരുന്നത്. കണ്ണൂരിൽനിന്ന് ഒരു വിമാന സർവീസ് വന്നപ്പോൾ അതിൽ യാത്ര ചെയ്യാമെന്ന് കരുതിയാണ് ഇൻഡിഗോയിൽ കയറിയിരുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചവരെ തടഞ്ഞതുമായി ബന്ധപ്പെട്ട് തന്റെ ഭാഗം കേൾക്കാതെയാണ് ഇൻഡിഗോ അധികൃതർ നടപടി സ്വീകരിച്ചത്. തന്നെ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. കെ റെയിൽ വന്നാൽ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാകും. അതിനായി ഒറ്റക്കെട്ടായി പരിശ്രമിക്കണം. താൻ ഇൻഡിഗോ ബഹിഷ്‌കരിച്ചത് ജനങ്ങൾ ഏറ്റെടുക്കുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിവീഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് ഇ.പി ജയരാജന് ഇൻഡിഗോ മൂന്നാഴ്ച യാത്രാവിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ മൂന്നാഴ്ചയല്ല ഇനി മേലിൽ ഇൻഡിഗോയുടെ വിമാനത്തിൽ കയറില്ലെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം.

ഇ.പി ജയരാജനെ വിലക്കിയത് ഇൻഡിഗോ പുനഃപരിശോധിക്കണമെന്ന് സിപിഎം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വസ്തുതകൾ പൂർണമായും പരിശോധിക്കാതെയാണ് ഇൻഡിഗോയുടെ നടപടി. മുഖ്യമന്ത്രിയെ പ്രതിഷേധക്കാർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയുകയാണ് ജയരാജൻ ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News