എറണാകുളം-അങ്കമാലി അതിരൂപത കുർബാന തർക്കത്തിൽ സമവായം
ജൂലൈ മൂന്ന് മുതൽ ഞായറാഴ്ചകളിൽ ഒരു കുർബാന ഏകീകൃത മാതൃകയിൽ അർപ്പിക്കാം.
Update: 2025-06-19 16:42 GMT
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത കുർബാന തർക്കത്തിൽ സമവായം. ജൂലൈ മൂന്ന് മുതൽ ഞായറാഴ്ചകളിൽ ഒരു കുർബാന ഏകീകൃത മാതൃകയിൽ അർപ്പിക്കാം. പ്രശ്ന പരിഹാരത്തിനായി രൂപീകരിച്ച കൂരിയ പിരിച്ചുവിടും. ട്രൈബ്യുണലും അസാധുവാക്കും. ജനാഭിമുഖ കുർബാനക്ക് അംഗീകാരം നൽകുന്നത് മാർപാപ്പയെ അറിയിക്കും.
ഏകീകൃത കുർബാന മാത്രം നടക്കുന്ന ഇടവകകളിൽ ജനഭിമുഖ കുർബാന കൂടി അർപ്പിക്കും. തീരുമാനങ്ങൾ സർക്കുലർ ആയി പുറത്തിറക്കി ജൂൺ 29ന് പള്ളികളിൽ വായിക്കും.