ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്ത ടി.ടി.ഇക്ക് മർദനം

രണ്ടു ഇതരസംസ്ഥാനതൊഴിലാളികൾ കസ്റ്റഡിയിൽ

Update: 2022-02-15 05:01 GMT
Editor : ലിസി. പി | By : Web Desk

ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്ത  ട്രാവലിങ് ടിക്കറ്റ് എക്‌സാമിനർക്ക്‌ (ടി.ടി.ഇ) മർദനം. എറണാകുളം - ഹൗറ അന്ത്യോദയ എക്‌സ്പ്രസിലെ ടി.ടി.ഇക്ക് മർദനമേറ്റത്. പെരുമ്പാവൂർ സ്വദേശി കുറുപ്പൻ ബെസിക്കാണ് മർദ്ദനമേറ്റത്.

രണ്ടു ഇതരസംസ്ഥാന തൊഴിലാളികളാണ് ഇദ്ദേഹത്തെ മർദിച്ചത്. ഇവരെ ആർ.പി.എഫ് കസ്റ്റഡിയിൽ എടുത്തു.ആലുവയ്ക്കും തൃശ്ശൂരിനും ഇടയിൽ വെച്ചാണ് ഇവർ ടി.ടി.ഇയെ മർദിച്ചത്. രാത്രി ഒരുമണിയോടെയാണ് സംഭവം.ടി.ടി.ഇയുടെ മൊബൈൽ ഫോണും ഇവർ തട്ടിയെടുത്തു.ഉടൻ റെയിൽവെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തൃശൂരിൽ വെച്ചാണ്  പ്രതികളെ കസ്റ്റഡിയിലെടുത്തത്. ടി.ടി.ഇയെ എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News