എറണാകുളത്ത് വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം
പ്രതിഷേധവുമായി യാത്രക്കാർ
Update: 2024-11-03 10:52 GMT
എറണാകുളം: എറണാകുളത്ത് വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം.
ഹൈക്കോർട്ട് സ്റ്റേഷനിൽ നിന്നും പുറപ്പെട്ട ബോട്ടും ഫോർട്ട് കൊച്ചിയിൽ നിന്നും പുറപ്പെട്ട ബോട്ടും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു ബോട്ട് പിന്നോട്ടെടുത്തപ്പോൾ മറ്റൊരു ബോട്ടിൽ ഇടിക്കുകയായിരുന്നു. ബോട്ട് ഉലഞ്ഞത് ആളുകളെ പരിഭ്രാന്തരാക്കി.
അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിന്റെ കാരണമെന്താണെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ ബോട്ടിൽ പ്രതിഷേധം രേഖപ്പെടുത്തി.