''പ്രതിഷേധങ്ങളുടെ വായ മൂടിക്കെട്ടാനുള്ള നടപടികൾ ജനാധിപത്യത്തോടുള്ള വെല്ലുവിളി''; പ്രവാചകനിന്ദാ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരായ നടപടിക്കെതിരെ ഇ.ടി മുഹമ്മദ് ബഷീർ

''നിയമം കൈയിലെടുത്ത് രാജ്യത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനുള്ള ബി.ജെ.പി നീക്കങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും തുടരുകയാണ്. തെറ്റ് തിരുത്താൻ ബി.ജെ.പിയും ആർ.എസ്.എസ്സും തയാറാകുന്നില്ലെന്ന് മാത്രമല്ല പ്രശ്‌നങ്ങൾ സങ്കീർണമാക്കാനാണ് ശ്രമിക്കുന്നതെന്നുള്ള കാര്യം ഗൗരവമായി കാണേണ്ടതാണ്.''

Update: 2022-06-12 16:12 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: യു.പിയിലും ജാർഖണ്ഡിലും ഒക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ രാഷ്ട്ര മനഃസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്നതാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം പ്രതിഷേധങ്ങൾക്കുനേരെ ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാരുകൾ തന്നെ അവർക്കെതിരെ യാതൊരുവിധ ദയയുമില്ലാതെ വെടികളുതിർക്കുകയാണെന്ന് ഇ.ടി കുറ്റപ്പെടുത്തി.

ഉത്തർപ്രദേശിൽ പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അന്യായമായി തടങ്കലിലാക്കപ്പെട്ടവരുടെ വീടും സ്ഥാപനങ്ങളുമെല്ലാം തകർക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത് വളരെ ഭീതി ഉളവാക്കുന്ന ഒന്നാണ്. ജാർഖണ്ഡിൽ ന്യായമായ പ്രതിഷേധക്കാർക്കുനേരെ വെടിയുതിർത്തതിന്റെ ഫലമായി രണ്ടുപേർ മരണപ്പെടുകയുണ്ടായി. നിയമം കൈയിലെടുത്ത് രാജ്യത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനുള്ള ബി.ജെ.പി നീക്കങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും തുടരുകയാണ്. ഇക്കാര്യത്തിൽ സത്വരമായ പരിഹാരം കണ്ട് ശാന്തിയും സമാധാനവും കൈവരിക്കാത്ത പക്ഷം രാജ്യത്തിന് വലിയ മാനഹാനിയുണ്ടാകും-ഇ.ടി ചൂണ്ടിക്കാട്ടി.

തെറ്റ് തിരുത്താൻ ബി.ജെ.പിയും ആർ.എസ്.എസ്സും തയാറാകുന്നില്ലെന്ന് മാത്രമല്ല പ്രശ്‌നങ്ങൾ സങ്കീർണമാക്കാനാണ് ശ്രമിക്കുന്നതെന്നുള്ള കാര്യം ഗൗരവമായി കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ഇത്തരം നടപടികൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇത്തരം നീചമായ നടപടികൾക്കെതിരെ രാജ്യം ഒന്നടങ്കം പ്രതിഷേധിക്കേണ്ടതുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഇ.ടി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വടക്കേ ഇന്ത്യയിൽ പ്രത്യേകിച്ചും യു.പിയിലും ജാർഖണ്ഡിലും ഒക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ രാഷ്ട്ര മനഃസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്നതാണ്.

ഉത്തർപ്രദേശിൽ പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അന്യായമായി തടങ്കലിലാക്കപ്പെട്ടവരുടെ വീടും സ്ഥാപനങ്ങളുമെല്ലാം തകർക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത് വളരെ ഭീതി ഉളവാക്കുന്ന ഒന്നാണ്. ജാർഖണ്ഡിൽ ന്യായമായ പ്രതിഷേധക്കാർക്കുനേരെ വെടിയുതിർത്തതിന്റെ ഫലമായി രണ്ടുപേർ മരണപ്പെടുകയുണ്ടായി. ഇന്ത്യ പോലുളള ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം പ്രതിഷേധങ്ങൾക്കുനേരെ ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാരുകൾ തന്നെ അവർക്കെതിരെ യാതൊരുവിധ ദയയുമില്ലാതെ വെടികളുതിർക്കുകയാണ്.

നിയമം കൈയിലെടുത്ത് രാജ്യത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനുള്ള ബി.ജെ.പി നീക്കങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും തുടരുകയാണ്. ഇക്കാര്യത്തിൽ സത്വരമായ പരിഹാരം കണ്ട് ശാന്തിയും സമാധാനവും കൈവരിക്കാത്ത പക്ഷം രാജ്യത്തിന് വലിയ മാനഹാനിയുണ്ടാകും. തെറ്റ് തിരുത്താൻ ബി.ജെ.പിയും ആർ.എസ്.എസ്സും തയാറാകുന്നില്ലെന്ന് മാത്രമല്ല പ്രശ്‌നങ്ങൾ സങ്കീർണമാക്കാനാണ് ശ്രമിക്കുന്നതെന്നുള്ള കാര്യം ഗൗരവമായി കാണേണ്ടതാണ്. പ്രതിഷേധങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ഇത്തരം നടപടികൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇത്തരം നീചമായ നടപടികൾക്കെതിരെ രാജ്യം ഒന്നടങ്കം പ്രതിഷേധിക്കേണ്ടതുണ്ട്.

Summary: E.T Muhammed Basheer MP criticizes the action taken against the protests against the blasphemy of the Prophet in UP and Jharkhand

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News