'ഇതിലും അപ്പുറത്തെ കേസ് വന്നാലും മുഖ്യമന്ത്രിയെയോ ഓഫീസിനെയോ കുലുക്കാൻ പറ്റില്ല'; എ.കെ.ബാലൻ

കേസിൽ നീതിയുക്തമായ അന്വേഷണം നടന്നാൽ കുടുങ്ങാൻ പോകുന്നത് യു.ഡി.എഫ് നേതാക്കൾ ആയിരിക്കുമെന്നും എ.കെ.ബാലൻ പറഞ്ഞു

Update: 2024-02-08 13:26 GMT

തിരുവനന്തപുരം: എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ പ്രതികരിച്ച് മന്ത്രി എ.കെ.ബാലൻ. ഇതിലും വലിയ കുരുക്ക് ഉണ്ടാക്കി മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഈ കേസിൽ നീതിയുക്തമായ അന്വേഷണം നടന്നാൽ കുടുങ്ങാൻ പോകുന്നത് യു.ഡി.എഫ് നേതാക്കൾ ആയിരിക്കുമെന്നും എ.കെ.ബാലൻ.


12ന് കോടതി കേസ് പരിഗണിക്കാൻ ഇരിക്കവേയാണ് വീണ സ്റ്റേ കൊടുത്തതെന്നും അല്ലാതെ കേസിൽ ആശങ്കയുള്ളതുകൊണ്ടല്ലെന്നും പറഞ്ഞ ബാലൻ കേന്ദ്ര ഏജൻസി എവിടെ വന്നാലും കുടുങ്ങാൻ പോകുന്നത് യു.ഡി.എഫ് ആയിരിക്കുമെന്നും ഇതിലും അപ്പുറത്തെ കേസ് വന്നാലും മുഖ്യമന്ത്രിയെയോ അദ്ദേഹത്തിന്റെ ഓഫീസിനെയോ കുലുക്കാൻ പറ്റില്ലെന്നും കൂട്ടിച്ചേർത്തു.

Advertising
Advertising


അന്വേഷണ ഏജൻസിയെ ആർക്കാണ് ഭയമെന്നും ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News