കഞ്ചാവ് കൈവശം വെച്ചതിനു അറസ്റ്റിലായ വ്ലോഗറുമായി വീഡിയോ ചാറ്റിൽ സംസാരിച്ചവരെ കണ്ടെത്താൻ എക്സൈസ് അന്വേഷണം തുടങ്ങി

കഞ്ചാവ് കിട്ടുന്നില്ല എന്നു പരാതിപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയോട് അതിനായി കോതമംഗലത്തേക്കു പോകാൻ ഉപദേശിക്കുന്ന വ്‌ലോഗർ ഫ്രാൻസിസ് നിവിൻ അഗസ്റ്റിന്റെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

Update: 2022-08-10 07:46 GMT
Editor : Nidhin | By : Web Desk
Advertising

കഞ്ചാവ് കൈവശം വെച്ചതിനു അറസ്റ്റിലായ വ്‌ലോഗർ ഫ്രാൻസിസ് നിവിൻ അഗസ്റ്റിനുമായി വീഡിയോ ചാറ്റിൽ സംസാരിച്ച പെൺകുട്ടിയെയും യുവാക്കളെയും കണ്ടെത്താൻ എക്‌സൈസ് അന്വേഷണം തുടങ്ങി. പെൺകുട്ടിക്ക് കൗൺസിലിംഗ് വേണ്ടി വരുമെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നത്.

കഞ്ചാവ് കിട്ടുന്നില്ല എന്നു പരാതിപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയോട് അതിനായി കോതമംഗലത്തേക്കു പോകാൻ ഉപദേശിക്കുന്ന വ്‌ലോഗർ ഫ്രാൻസിസ് നിവിൻ അഗസ്റ്റിന്റെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.

ഇതിന് പിന്നാലെയാണ് വീഡിയോയിൽ ഉള്ളവരെ കുറിച്ച് പോലീസും എക്സൈസും അന്വേഷണം ആരംഭിച്ചത്.വീഡിയോയിൽ ഉള്ള തൃശൂർ സ്വദേശിയായ പെൺകുട്ടിയെ കുറിച്ച് തൃശൂർ എക്സൈസ് സംഘം ഇതിനകം അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീഡിയോ ചാറ്റിൽ പങ്കെടുത്ത മറ്റ് യുവാക്കളും അന്വേഷണ പരിധിയിലാണ്.

ഇന്നലെയാണ് ഫ്രാൻസിസ് നിവിൻ അഗസ്റ്റിനെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിവിന്റെ കൈയിൽ നിന്ന് രണ്ട് ഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു. നിവിൻ അഗസ്റ്റിൻ ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഞ്ചാവ് പച്ചക്കറികൾ പോലെത്തന്നെയാണ് , താൻ ഒരു രോഗിയാണെന്നും അതികൊണ്ടാണ് കഞ്ചാവ് വലിക്കുന്നത് എന്നുമാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News