കോഴിക്കോട് കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി

മുത്താമ്പി സ്വദേശി ഹനീഫയെ ആണ് തട്ടിക്കൊണ്ടു പോയത്. പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്നാണ് സംശയിക്കുന്നത്.

Update: 2021-08-16 03:32 GMT

കോഴിക്കോട് കൊയിലാണ്ടിയിൽ പ്രവാസിയെ ഒരുസംഘം തട്ടിക്കൊണ്ടു പോയി. മുത്താമ്പി സ്വദേശി ഹനീഫയെ ആണ് തട്ടിക്കൊണ്ടു പോയത്. പിന്നിൽ സ്വർണക്കടത്ത് സംഘമെന്നാണ് സംശയിക്കുന്നത്. 

വീടിന് പരിസരത്ത് നിൽക്കുകയായിരുന്ന ഹനീഫയെ ഇന്നലെ രാത്രിയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ബന്ധുക്കൾ നോക്കി നിൽക്കെ ഒരു കാർ വേഗത്തിൽ വരികയും ഹനീഫയെ അതിലേക്ക് പിടിച്ചുവലിച്ച് കയറ്റുകയുമായിരുന്നു. സ്വർണം കടത്തിക്കൊണ്ടുവരുന്നതിനുള്ള കാരിയറായി ഹനീഫ പ്രവർത്തിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

മൂന്നു മാസം മുമ്പാണ് ഹനീഫ ഖത്തറിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. ആ സമയത്ത് ഹനീഫ സ്വർണം കൊണ്ടുവന്നിരുന്നു. അത് ഉടമയുടെ കയ്യിൽ എത്തിയിരുന്നില്ല. അതാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് മനസിലാക്കുന്നത്. നേരത്തെ കോഴിക്കോട് കൊയിലാണ്ടിയിൽ നിന്നു തന്നെ അഷ്‌റഫ് എന്ന പ്രവാസിയെ  തട്ടിക്കൊണ്ടുപോയിരുന്നു. 

More to Watch: 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News