തിരമാലകൾക്ക് കാരണം തീരത്തെ ന്യൂനമർദം; കടൽക്ഷോഭത്തിൽ വിശദീകരണം

കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കടൽ കയറ്റം 'കള്ളക്കടൽ' പ്രതിഭാസമാണന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചു

Update: 2024-04-02 04:19 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴുണ്ടാകുന്ന കടൽക്ഷോഭത്തിന്റെ കാരണങ്ങൾ സംബന്ധിച്ച ശാസ്ത്രീയ വിശദീകരണം പുറത്ത്. കഴിഞ്ഞ മാസം 23-ന് ഇന്ത്യൻ തീരത്ത് നിന്ന് 10,000 കിലോമീറ്റർ അകലെ രൂപപ്പെട്ട ന്യൂനമർദമാണ് ഉയർന്നതിരമാലക്ക് കാരണമായത്.

മാർച്ച് 25 ഓടെ ഈ ന്യൂനമർദം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങി. ഇതിന്റെ ഫലമായി തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ തിരമാലകൾ രൂപപ്പെട്ടു. ആ തിരമാലകളാണ് പിന്നീട് ഇന്ത്യൻ തീരത്തേക്ക് എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കടൽ കയറ്റം "കള്ളക്കടൽ" പ്രതിഭാസമാണന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചു. ശക്‌തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലക്കും ഇന്നും സാധ്യതയുള്ളതിനാൽ തീരദേശം കനത്ത ജാഗ്രതയിലാണ്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News