പുനർവിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടി; മുഖ്യപ്രതി പിടിയിൽ

കോഴിക്കോട് സ്വദേശിയായ ഡോക്ടറിൽ നിന്ന് അഞ്ച് ലക്ഷം രൂപയും ഫോണും കൈക്കലാക്കി മുങ്ങുകയായിരുന്നു

Update: 2024-08-11 07:45 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്:പുനർ വിവാഹ വാഗ്ദാനം നൽകി  ഡോക്ടറിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാനയെയാണ് (34) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ ഡോക്ടറിൽ നിന്ന് അഞ്ച് ലക്ഷം രൂപയും ഫോണും കൈക്കലാക്കി മുങ്ങുകയായിരുന്നു .

ആറ് മാസം മുമ്പ് കോഴിക്കോട്ടെ ഹോട്ടലിൽ വെച്ച് വിവാഹ ചടങ്ങ് നടത്തിയിരുന്നു. ഡോക്ടർ പുറത്ത് പോയ സമയം അഞ്ച് ലക്ഷം രൂപയും ഫോണും കൈക്കലാക്കി സംഘം മുങ്ങുകയായിരുന്നു. പത്ര പരസ്യം കണ്ടാണ് ഇർഷാന ഉൾപ്പെടെയുള്ള നാലംഗ സംഘം ഡോക്ടറെ ബന്ധപ്പെട്ടത്.ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ നീലേശ്വരത്ത് നിന്നാണ് പ്രതി പിടിയിലായത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News