ന്യൂസ് 18 കേരള ഡിസ്ട്രിബ്യൂഷൻ മാനേജർ ഫക്കീർ മൊഹമ്മദ് രാജ അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് അന്ത്യം

Update: 2021-05-19 14:45 GMT

ന്യൂസ് 18 കേരള ഡിസ്ട്രിബ്യൂഷൻ മാനേജർ ഫക്കീർ മൊഹമ്മദ് രാജ[47] അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കൊവിഡാനന്തര ചികിത്സയിലായിരുന്നു.ആലുവ തോട്ടയ്ക്കാട്ടുകര ആറ്റിൻ കര മൊയ്ദീൻ്റെ മകനാണ്. ഭാര്യ ഷഹ്ന: മക്കൾ .. നെഹാൻ, നെഹ്ല, നെയ്ഹ.സംസ്കാരം ഇന്ന് രാത്രി 9.30 ന് തോട്ടയ്ക്കാട്ടുകാര ജുമാ മസ്ജിദിൽ.ഡിസ്കവറി, ഇ.എസ്.പി എൻ ചാനലുകളുടെ വിതരണക്കാരായ കേബിൾ സോണിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഡെൻ, ടൈംസ് നെറ്റ് വർക്ക്, മീഡിയവൺ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. മൂന്നു വർഷമായി ന്യൂസ് 18ൻ്റെ ഡിസ്ട്രിബ്യൂഷൻ മാനേജരാണ്.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News