'കുളിമുറിയില്‍ വീണെന്നാണ് പറഞ്ഞത്, മുറിവിൽ ആസ്വാഭാവികത'; ബംഗളൂരുവിൽ യുവാവ് മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം
തൊടുപുഴ ചിറ്റൂർ സ്വദേശി ലിബിനാണ് മരിച്ചത്
ഇടുക്കി: ബംഗളൂരുവിൽ യുവാവ് മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. തൊടുപുഴ ചിറ്റൂർ സ്വദേശി ലിബിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി.
ശനിയാഴ്ച രാത്രിയാണ് ലിബിന് പരിക്കേറ്റതായി വീട്ടുകാർക്ക് വിവരം ലഭിച്ചത്. കുളിമുറിയിൽ വീണ് പരിക്കേറ്റെന്നായിരുന്നു വിവരം. ബംഗളൂരു നിംഹാൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. മുറിവിൽ ആസ്വാഭാവികതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞതായും ഒപ്പം താമസിച്ചിരുന്നവർ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും കുടുംബാംഗങ്ങൾ പറയുന്നു.
സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന് ബാംഗളൂരുവിൽ ലിബിനെ കണ്ട് മടങ്ങിയ സുഹൃത്തിൻ്റെ പിതാവും പറയുന്നു. ലിബിൻ്റെ മരണത്തിൽ ഹെബ്ബഗുഡി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം ലിബിൻ്റെ ആന്തരിക അവയവങ്ങളും ദാനം ചെയ്തിരുന്നു.