വീട് ജപ്തി ചെയ്തതിനെ തുടർന്ന് പട്ടികജാതി കുടുംബം 16 ദിവസമായി താമസിക്കുന്നത് വരാന്തയിൽ

അടൂർ ആനന്ദപ്പള്ളി സ്വദേശി സുകുമാരനും കുടുംബത്തിനുമാണ് ദുരവസ്ഥ.

Update: 2025-02-12 12:28 GMT

അടൂർ: വീട് ജപ്തി ചെയ്തതിനെ തുടർന്ന് പട്ടികജാതി കുടുംബം കഴിഞ്ഞ 16 ദിവസമായി താമസിക്കുന്നത് വരാന്തയിൽ. അടൂർ ആനന്ദപ്പള്ളി സ്വദേശി സുകുമാരനും കുടുംബത്തിനുമാണ് ദുരവസ്ഥ. ആക്‌സിസ് ബാങ്ക് ആണ് വീട് ജപ്തി ചെയ്തത്.

എട്ട് ലക്ഷം രൂപ ലോൺ എടുത്തതിൽ നാല് ലക്ഷത്തിലധികം രൂപ തിരിച്ചടച്ചിരുന്നു. ഇപ്പോൾ പലിശയടയക്കം ഒമ്പത് ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാനുണ്ട്. വീട് പണിക്ക് വേണ്ടിയാണ് ലോൺ എടുത്തത്. അന്ന് മകൻ ഗൾഫിലായിരുന്നു. കോവിഡ് കാലത്ത് മകന്റെ ജോലി നഷ്ടപ്പെട്ടതോടെയാണ് കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായത്.

സുകുമാരനും ഭാര്യയും ഹൃദ്രോഗികളാണ്. മരുന്നിനും ചികിത്സക്കും തന്നെ വലിയ സാമ്പത്തിക ചെലവുണ്ട്. അതിനിടയിലാണ് ജപ്തി നടപടിയും ഉണ്ടായിരിക്കുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News