സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ കുടുംബം ജിദ്ദയിലെത്തി

വ്യോമസേനാ വിമാനത്തിലാണ് ഇവർ സുഡാനിൽ നിന്ന് എത്തിയത്

Update: 2023-04-27 01:05 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: സുഡാനിൽ കൊല്ലപ്പെട്ട മലയാളി ആൽബർട്ട് അഗസ്റ്റിന്റെ കുടുംബം ജിദ്ദയിലെത്തി. വ്യോമസേനാ വിമാനത്തിലാണ് ഇവർ സുഡാനിൽ നിന്ന് എത്തിയത്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കുടുംബവുമായി കൂടിക്കാഴ്ച നടത്തി. ഇവർക്ക് കൊച്ചിയിലേക്ക് ടിക്കറ്റ് ഏർപ്പെടുത്തി.

വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ സുഡാനിലെ അക്രമത്തിൽ മരിച്ച ഇന്ത്യക്കാരൻ ആൽബർട്ട് അഗസ്റ്റിന്റെ കുടുംബത്തെ സ്വീകരിച്ചു. ജിദ്ദയിലെത്തിയ കുടുംബത്തെയാണ് മന്ത്രി സ്വീകരിച്ചത്. കുടുംബത്തിന് കൊച്ചിയിലെത്താനുള്ള ടിക്കറ്റും ഏർപ്പെടുത്തി.

അതേസമയം, ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സംഘം ഡൽഹിയിലെത്തി. 360 പേരടങ്ങുന്ന സംഘത്തിൽ 19 പേർ മലയാളികളാണ്. ഇന്ന് രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യക്കാരുമായി എത്തും. വർഷങ്ങളായി ജോലി ചെയ്യുന്നവർ, അവധിക്കാലം ചെലവിടാൻ പോയവർ എല്ലാം അടങ്ങുന്ന സംഘമാണ് സുഡാനിൽ നിന്നുള്ള ആദ്യ വിമാനത്തിൽ ഡൽഹിയിൽ എത്തിയത്. ഓപ്പറേഷൻ കാവേരിയിലെ ആദ്യ സംഘത്തിൽ 19 പേർ മലയാളികളാണ്. സുഡാനിലെ സാഹചര്യം ഭയപ്പെടുത്തുന്നതാണെന്ന് തിരിച്ചെത്തിയവർ വ്യക്തമാക്കി.

മലയാളികൾ അടക്കം കൂടുതൽ ഇന്ത്യക്കാർ സുഡാനിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തിച്ച ശേഷമാണ് ഇവരെ ഡൽഹിയിലേക്ക് കൊണ്ടുവന്നത്. മലയാളികൾക്ക് താമസവും ഭക്ഷണവും കേരള ഹൗസിലാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് വിവിധ വിമാനങ്ങളിൽ ഇവരെ നാട്ടിലേക്ക് എത്തിക്കും. കേരളത്തിലേക്കുള്ള യാത്ര ചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഇന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും പ്രത്യേക വിമാനങ്ങൾ എത്തും. നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളും വ്യോമസേനയുടെ മൂന്ന് വിമാനങ്ങളുമാണ് രക്ഷാദൗത്യത്തിന്റെ ഭാഗമാകുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ജിദ്ദയിൽ തുടരുകയാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News