പണമടച്ചിട്ടും ജപ്തി; നാലംഗ കുടുംബം പെരുവഴിയിൽ

35 ലക്ഷം രൂപ ലോണെടുത്തതിൽ 30 ലക്ഷം രൂപ തിരിച്ചടച്ചിട്ടും ജപ്തി ചെയ്ത് ബാങ്ക്

Update: 2025-10-06 18:00 GMT

തിരുവനന്തപുരം:വീട് ജപ്തി ചെയ്തതോടെ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള നാലംഗ കുടുംബം പെരുവഴിയിലായി. രാത്രിയിലും പെരുവഴിയിൽ നിൽക്കുകയാണ് കുടുംബം. ബാലരാമപുരം,നെല്ലി വിള, അഴുപ്പിൻ മേലെ അന്തിയൂർ ഷാലുവിന്റെ വീടാണ് കരൂർ വൈശ്യ ബാങ്ക് ജപ്തി ചെയ്തത്. 35 ലക്ഷം രൂപ ലോണെടുത്തതിൽ 30 ലക്ഷം രൂപ തിരിച്ചടിച്ചിട്ടുണ്ട്. രാവിലെയും മൂന്നു ലക്ഷം രൂപ അടച്ചിട്ടുണ്ട്. അമിത പലിശ അടയ്ക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കുടുംബം.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News