'കേസ് മനപ്പൂർവം നീണ്ടിക്കൊണ്ടുപോകുന്നു, അതിന് പിന്നിൽ എന്തോ നടക്കുന്നുണ്ട്'; അറസ്റ്റിലായ കന്യാസ്ത്രീകളുടെ സഹോദരന്മാര്‍

തെറ്റ് ചെയ്യാതെയാണ് ഇരുവരും ജയിലില്‍ കിടക്കുന്നതെന്നും സിസ്റ്റര്‍ പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിന്‍റെയും സഹോദരങ്ങള്‍ റായ്പൂരില്‍ മീഡിയവണിനോട് പറഞ്ഞു

Update: 2025-07-31 05:50 GMT
Editor : Lissy P | By : Web Desk

റായ്പൂര്‍: ഛത്തിസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ കേസ് മനപ്പൂര്‍വം നീട്ടിക്കൊണ്ടുപോകുകയാണെന്ന് കുടുംബം. അവര്‍ കള്ളന്മാരും കൊള്ളക്കാരുമല്ലെന്നും തെറ്റ് ചെയ്യാതെയാണ് ഇരുവരും ജയിലില്‍ കിടക്കുന്നതെന്നും സിസ്റ്റര്‍ പ്രീതി മേരിയുടെയും വന്ദന ഫ്രാന്‍സിന്‍റെയും സഹോദരങ്ങള്‍ റായ്പൂരില്‍ മീഡിയവണിനോട് പറഞ്ഞു.

'കേസ് മനപ്പൂർവം നീണ്ടിക്കൊണ്ടുപോകുന്നു,മാരകമായ കുറ്റമല്ലല്ലോ ചെയ്തത്. ഇതിന് പിന്നിൽ എന്തോ നടക്കുന്നുണ്ട്. കൊള്ളക്കാരും കള്ളന്മാരുമല്ല അവർ.സഭാ അധികാരികളുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കും. അവരെ എത്രയും വേഗം ഇറക്കിക്കൊണ്ടുവരണം.തെറ്റ് ചെയ്തിട്ടാണ് അനുഭവിക്കുന്നതെങ്കിൽ മനസിലാക്കാം.വളരെ വേദനയോടെയാണ് ഇവിടെ നില്‍ക്കുന്നത്.കേസ് എൻഐഎ കോടതിയിലേക്ക് വിടേണ്ട കാര്യമില്ലായിരുന്നു. എൻഐഎകോടതിയിലേക്ക് വിട്ടതുകൊണ്ടത് നീതി വൈകുകയാണ്'. സഹോദരന്മാര്‍ പറഞ്ഞു.

Advertising
Advertising

ബോധപൂർവമായി നീതിവൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് റോജി എം ജോൺ എംഎൽഎ പറഞ്ഞു.സർക്കാർ അഭിഭാഷകനും പൊലീസിനും ഇത് എൻഐഎയുടെ കോടതിയിലേക്ക് പോകുന്ന കേസാണെന്ന് അറിയാമായിരുന്നു. ഒരാഴ്ചയോളമാണ് നിരപരാധികളായ കന്യാസ്ത്രീകൾ ജയിലിലാണ്. എൻഐഎ കേസ് എടുക്കുന്നതിന് കാലതാമസമുണ്ടാകും. സർക്കാർ അഭിഭാഷകനാണ് എൻഐഎ കോടതിയിലേക്ക് പോകേണ്ട വാദിച്ചത്. കേരളത്തിലെ ബിജെപി പറയുന്നതല്ല നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News