'വയറിൽ കത്തികൊണ്ടു കുത്താനാണ് ശ്രമിച്ചത്; കൂടെയുള്ളവർ പിടിച്ചു മാറ്റിയതു കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്'; ബസ് ജീവനക്കാരുടെ കുത്തേറ്റ ഫർഹാൻ

കുത്തുന്നത് കണ്ട പിതാവ് ഫസലുദ്ദീൻ സംഭവ സ്ഥലത്ത് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു

Update: 2022-08-19 08:06 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: ബസ് ജീവനക്കാർ തന്റെ വയറിൽ കത്തി കൊണ്ട് കുത്താനാണ് ശ്രമിച്ചതെന്ന് ഫർഹാൻ. തന്നെ കൂടെയുള്ളവർ പിടിച്ചു മാറ്റിയതു കൊണ്ട് കൈയ്യിൽ കുത്തേറ്റ് രക്ഷപെട്ടതെന്നും പറവൂരിൽ ബസ് ഡ്രൈവറുടെ കുത്തേറ്റ ഫർഹാൻ മീഡിയവണിനോട് പറഞ്ഞു. മൂന്ന് ബസ് ജീവനക്കാരാണ് ഉപദ്രവിച്ചത്.കൂടെയുള്ളവരെയും അവർ ഉപദ്രവിച്ചു.ബസ് ഡ്രൈവർ നിരന്തരം ചെറിയ റോഡിൽ ശല്യം ചെയ്തിരുന്നു.

കാറിന്റെ കണ്ണാടി ഇടിച്ച് തകർത്തു. ഇത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്നും ഫർഹാൻ പറഞ്ഞു.' എന്നെ കുത്തുന്നത് കണ്ട ഉമ്മ തലകറങ്ങി വീണു. തിരിഞ്ഞുനോക്കിയപ്പോഴേക്കും പപ്പയും അവിടെ വീണു. പപ്പയെ എടുത്ത് കാറിൽ കയറ്റി ഞാൻ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.പൾസൊന്നും കിട്ടുന്നില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും ഫർഹാൻ പറയുന്നു.

Advertising
Advertising

ഒരു തെറ്റും ചെയ്യാത്ത ഞങ്ങളുടെ നേരെ ആക്രമണം നടത്തുകയായിരുന്നെന്ന് ബന്ധു സല്‍മ പറഞ്ഞു. കത്തിയുമായാണ് ബസ് ജീവനക്കാർ വന്നത്. ഏകപക്ഷീയ ആക്രമമായിരുന്നു നടന്നത്. ഉപദ്രവിക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നും സല്‍മ പറഞ്ഞു.

കോഴിക്കോട് - വൈറ്റില റൂട്ടിൽ ഓടുന്ന നർമദ ബസിലെ ജീവനക്കാരാണ് ഇവരെ ആക്രമിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവർ ചെറായി സ്വദേശി ടിന്റുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫർഹാനെ കുത്തുന്നത് കണ്ട പിതാവ് ഫസലുദ്ദീൻ (54) സംഭവ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ഫോർട്ട് കൊച്ചി കരുവേലിപ്പടി സ്വദേശികളാണ് മരിച്ച ഫസലുദ്ദന്‍. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News