'മന്ത്രി നില തെറ്റി സംസാരിക്കുന്നു': ആരോപണങ്ങൾക്ക് മറുപടിയുമായി യൂജിൻ പെരേര

മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ നടപ്പാക്കിയിട്ടില്ലെന്നും അതിൽ നിന്നും രക്ഷപ്പെടാനുള്ള വ്യാജമായ ആരോപണങ്ങളാണ് മന്ത്രിയുടേതെന്നും യൂജിൻ പെരേര

Update: 2023-07-10 13:56 GMT

തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ഫാദർ യൂജിൻ പെരേര. മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ നടപ്പാക്കിയിട്ടില്ലെന്നും അതിൽ നിന്നും രക്ഷപ്പെടാനുള്ള വ്യാജമായ ആരോപണങ്ങളാണ് മന്ത്രിയുടേതെന്നും യൂജിൻ പെരേര ആരോപിച്ചു. മത്സ്യതൊഴിലാളികളുടെ ദുഃഖത്തിൽ പങ്കുചേരുകയാണ് താൻ ചെയ്തത്. മന്ത്രി നില തെറ്റി സംസാരിക്കുകയാണെന്നും യുജിൻ പെരേര കുറ്റപ്പെടുത്തി. 

മുതലപ്പൊഴിയിലെ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം വൈകിയതിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇവിടെ എത്തിയ മന്ത്രിമാരെ തടഞ്ഞ മത്സ്യത്തൊഴിലാളികൾ രണ്ടിടത്ത് റോഡ് ഉപരോധിച്ചു. ഫാദർ യൂജിൻ പെരേര മന്ത്രിമാരോട് തട്ടിക്കയറിയെന്നും മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്തതെന്നും മന്ത്രി വി.ശിവൻകുട്ടി ആരോപിച്ചിരുന്നു.  

Advertising
Advertising

ബോട്ടപകടം ഉണ്ടായ മുതലപ്പൊഴിയിലേക്ക് പോകാനാണ് മന്ത്രിമാരായ വി.ശിവന്‍കുട്ടിയും ജി.ആർ അനിലും ആന്റണി രാജുവും എത്തിയത്. പുലിമുട്ട് ആരംഭിക്കുന്ന സ്ഥലത്ത് വെച്ച് തന്നെ മത്സ്യത്തൊഴിലാളികൾ മന്ത്രിമാരെ തടഞ്ഞു. തുടർച്ചയായി അപകടമുണ്ടായിട്ടും സർക്കാർ ഇടപെടാത്തത് മത്സ്യത്തൊഴിലാളികൾ ചോദ്യം ചെയ്തിരുന്നു. 

Watch Video

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News