13 വയസുള്ള മകളെ പീഡിപ്പിച്ച പിതാവിന് 78 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

പന്തളം സ്വദേശിയായ 51 കാരനാണ് കോടതി ശിക്ഷ വിധിച്ചത്

Update: 2023-04-19 12:07 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: 13 വയസുകാരി മകളെ പീഡിപ്പിച്ച പിതാവിന് 78 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പന്തളം സ്വദേശിയായ 51 കാരനാണ് കോടതി ശിക്ഷ വിധിച്ചത്. രണ്ടുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ചിരുന്നു. തുടർന്ന് എട്ടാംക്ലാസ് വിദ്യാർഥിനിയായ മകളെ പ്രതി നിരന്തരം പീഡിപ്പിച്ചെന്ന് പരാതി. പ്രതിയുടെ സഹോദരിയും മറ്റുമാണ് പരാതി നൽകിയതും നിർണായകമായ മൊഴി നൽകിയതും. പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയുടെ വിചാരണ രണ്ടുവർഷത്തിന് ശേഷം ഇന്നാണ് പൂർത്തിയായത്.

Advertising
Advertising

കുട്ടിയുടെ മാതാവും സഹോദരിയുമടക്കമുള്ള ബന്ധുക്കൾ കോടതിയിൽ മൊഴി മാറ്റി നൽകിയെങ്കിലും മറ്റുള്ള ബന്ധുക്കൾ മൊഴിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. തുടർന്നാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷാകാലയളവിൽ പിഴത്തുക അടച്ചില്ലെങ്കിൽ കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടിവരും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News