ഫെഫ്കയിലും കലാപം; 'ഫെഫ്കയെന്നാൽ ബി. ഉണ്ണികൃഷ്ണനല്ല': തുറന്നടിച്ച് ആഷിഖ് അബു

'ആഷിഖ് അബുവിനെ പോലെയുള്ളവരെ കൂട്ടുപിടിച്ച് വിനയനെ പോലുള്ളവർ ചെയ്യുന്ന തന്ത്രമാണിത്'

Update: 2024-08-28 12:35 GMT

എറണാകുളം: അമ്മ സംഘടനയ്ക്ക് പിന്നാലെ ഫെഫ്കയിലും കലാപം ഉടലെടുത്തിരിക്കുന്നു. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ തുറന്നടിച്ച് ആഷിഖ് അബു. ഫെഫ്കയെന്നാൽ ബി ഉണ്ണികൃഷ്ണനല്ല, ഫെഫ്ക പ്രതികരണം കാപട്യമെന്നും വാർത്താക്കുറിപ്പ് യൂണിയൻ നിലപാടല്ലെന്നും ആഷിഖ് അബു വിമർശിച്ചു. മാധ്യമങ്ങളുടെ മുന്നിൽ വരാനുള്ള നട്ടെല്ല് ഉണ്ണികൃഷ്ണൻ കാണിക്കണമെന്നും ആഷിക് അബു വിമര്‍ശിച്ചു.

ഫെഫ്കയെ തകർക്കാനുള്ള ശ്രമമാണ് ആഷിഖ് അബുവിന്റേതെന്ന് ഫെഫ്ക വൈസ് പ്രസിഡന്റ് ജാഫർ കാഞ്ഞിരപ്പള്ളി തിരിച്ചടിച്ചു. ആഷിഖ് അബുവിനെ പോലെയുള്ളവരെ കൂട്ടുപിടിച്ച് വിനയനെ പോലുള്ളവർ ചെയ്യുന്ന തന്ത്രമാണിതെന്നും ജാഫർ പറഞ്ഞു.

Advertising
Advertising

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെയെന്നും ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു. സെപ്തംബര്‍ രണ്ടിന് ഫെഫ്ക യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കുമെന്നും വൈകാരിക പ്രതികരണങ്ങളല്ല വേണ്ടതെന്നും റിപ്പോര്‍ട്ട് സമഗ്രമായി വിലയിരുത്തുന്നതിനാണ് യോഗമെന്നും ഫെഫ്ക പറഞ്ഞു.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News