ഊട്ടിയിൽ വിനോദയാത്രയ്‌ക്കെത്തിയ പതിനഞ്ചുകാരൻ മരം ദേഹത്ത് വീണ് മരിച്ചു

കോഴിക്കോട് മൊകേരി സ്വദേശികളായ പ്രസീദ്-രേഖ ദമ്പതികളുടെ മകന്‍ ആദിദേവ് ആണ് മരിച്ചത്

Update: 2025-05-25 14:32 GMT
Editor : നബിൽ ഐ.വി | By : Web Desk

കോഴിക്കോട്: ഊട്ടിയിൽ വിനോദയാത്രയ്‌ക്കെത്തിയ പതിനഞ്ചുകാരൻ മരം ദേഹത്ത് വീണ് മരിച്ചു. കോഴിക്കോട് മൊകേരി സ്വദേശികളായ പ്രസീദ്-രേഖ ദമ്പതികളുടെ മകന്‍ ആദിദേവ് ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ഊട്ടി എട്ടാംമൈലിലായിരുന്നു സംഭവം. ഊട്ടി-ഗൂഡല്ലൂര്‍ റോഡിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെ പൈൻമരം കടപുഴകി വീഴുകയായിരുന്നു. കുട്ടിയെ ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News