‌ഇടുക്കി തൊടുപുഴയിൽ സിനിമാ പ്രവർത്തകർക്ക് മർദനം; കേസെടുത്ത് പൊലീസ്

പിക്കപ്പ് വാനിൻ്റെ ഡ്രൈവറുമായുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്

Update: 2024-10-15 01:31 GMT

ഇടുക്കി: തൊടുപുഴയിൽ സിനിമാ പ്രവർത്തകർക്ക് മർദനമേറ്റു. സിനിമാ സെറ്റിൽ ആർട്ട് വർക്കിനെത്തിയ മൂന്ന് പേരെയാണ് ഇരുപതംഗ സംഘം മർദിച്ചത്. സംഭവത്തിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തൊടുപുഴയിൽ ചിത്രീകരണം തുടങ്ങുന്ന സിനിമയുടെ ആർട്ട് വർക്കിനെത്തിയ കോഴിക്കോട് സ്വദേശി റെജിൽ, തിരുവന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനൻ എന്നിവർക്കാണ് മർദനമേറ്റത്. ഇതിൽ ജയസേനൻ്റെ പരിക്ക് ഗുരുതരമാണ്.

തൊടുപുഴയിൽ വെച്ച് പിക്കപ്പ് വാനിൻ്റെ ഡ്രൈവറുമായുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇവർ താമസിച്ചിരുന്ന ലോഡ്ജിലെത്തി ഇരുപതംഗ സംഘം മർദിച്ചെന്നാണ് പരാതി. അക്രമത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News